വില്ലേജ് : കരിപ്പൂര്‍,അരുവിക്കര(ഭാഗികം),നെടുമങ്ങാട്,വട്ടപ്പറ(ഭാഗികം), ആനാട്(ഭാഗികം)
താലൂക്ക് : നെടുമങ്ങാട്
അസംബ്ലി മണ്ഡലം : നെടുമങ്ങാട്
പാര്‍ലമെന്റ് മണ്ഡലം : ചിറയിന്‍കീഴ്
അതിരുകള്‍
കിഴക്ക് : തൊളിക്കോട്, ഉഴമലയ്ക്കല്‍, വെള്ളനാട് പഞ്ചായത്തുകള്‍, പടിഞ്ഞാറ് : വെമ്പായം പഞ്ചായത്ത്, വടക്ക് : ആനാട് പഞ്ചാത്ത്, തെക്ക് : അരുവിക്കര, കരകുളം പഞ്ചായത്തുകള്‍
ഭൂപ്രകൃതി
കുന്നുകളും, ചരിവുകളും, താഴ്വരകളും സമതലങ്ങളും ഇടകലര്‍ന്ന ഈ പ്രദേശം കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തില്‍പ്പെടുന്നു. 75 % പ്രദേശത്തും ലാറ്ററേറ്റ് മണ്ണാണുള്ളത്. മറ്റുള്ളവ പശിമരാശി മണ്ണും മണലുമാണ്.
ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
കരിമ്പിക്കാവ് ശാസ്താക്ഷേത്രം, പഴവടിക്ഷേത്രം, ഇണ്ടളയപ്പന്‍ ക്ഷേത്രം, അര്‍ദ്ധനാരീശ്വര ക്ഷേത്രം, മുത്തുമാരിയമ്മന്‍ ക്ഷേത്രം,മേലാങ്കോട് ക്ഷേത്രം, മുത്താരമ്മന്‍ ക്ഷേത്രം, പറയത് കാവ്, പഴവടി ഗണപതിക്ഷേത്രം, പറണ്ടോട് ഭഗവതി ക്ഷേത്രം ഏറെകാലത്തെ പഴക്കമുള്ള നെടുമങ്ങാട് ടൗണിലെ മുസ്ലീം പള്ളിയും ക്രിസ്ത്യന്‍ പള്ളിയും അടങ്ങുന്നതാണ് ഇവിടുത്തെ അരാധനാലയങ്ങള്‍.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍
മുനിസിപ്പല്‍ ആഫീസിന് തൊട്ട് അടുത്തായുള്ള കോയിക്കല്‍ കൊട്ടാരം. ഇത് ഒരു ചരിത്ര സംരക്ഷിത സ്മാരകമാണ്. ഈ ചരിത്ര സ്മാരകത്തില്‍ ഫോക്ക്ലോര്‍ മ്യൂസിയവും, ന്യൂമിസ്മാറ്റില് മ്യൂസിയവും പ്രവര്‍ത്തിച്ചുവരുന്നു. ഈ മ്യൂസിയങ്ങള്‍ കേരളത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏക മ്യൂസിയമാണ്. കൂടാതെ 29 ാം വാര്‍ഡിലെ വേങ്കോട് ഉള്ള അമ്മാന് പാറ ഏറെ വിനോദസഞ്ചാരികളെ ആകര്‍ഷിച്ചു വരുന്നു. പൊന്മുടി ഹില്‍ റിസോര്‍ട്ടിലേയ്ക്കുള്ള യാത്രയിലെ ഇടത്താവളം കൂടിയാണ് നെടുമങ്ങാട്.