English| മലയാളം
nedumangad

തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് നെടുമങ്ങാട്. ഒരു നഗരസഭ/മുനിസിപ്പാലിറ്റി കൂടിയാണ് നെടുമങ്ങാട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരെയാണിവിടം. തിരുവനന്തപുരം ജില്ലയിലെ 4 താലൂക്കുകളില്‍ ഒന്നാണ്‌ നെടുമങ്ങാട്‌. കുരുമുളക്‌, റബ്ബര്‍ പോലുള്ള മലഞ്ചരക്കുകളുടെ ഒരു പ്രധാന വിപണന കേന്ദ്രമാണിവിടം. കൂടാതെ പച്ചക്കറികളൂടേയും വലിയ വിപണനകേന്ദ്രം കൂടിയാണിത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രം കൂടിയാണിത്. നെടുമങ്ങാട്‌ പട്ടണത്തില്‍ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ കോയിക്കല്‍ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദര്‍ശന ശാലയാണ്‌.